Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UK

ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഡെ​ലി​വ​റി; ക്വി​ക്സി.​കോം യു​കെ​യി​ൽ സേ​വ​നം ആ​രം​ഭി​ച്ചു

ലി​വ​ർ​പൂ​ൾ: ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഡെ​ലി​വ​റി ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് മി​ക​ച്ച ഓ​ഫ​റു​ക​ൾ​ക്കൊ​പ്പം ക്വി​ക്ക് കൊ​മേ​ഴ്സ് കമ്പ​​നി​യാ​യ ക്വി​ക്സി.​കോം (Quikzii.com) പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ലോ​ഞ്ച് ദി​വ​സം ലി​വ​ർ​പൂ​ളി​ന്‍റെ ആ​കാ​ശ​ത്തി​ലൂ​ടെ ക്വി​ക്സി.​കോം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഒ​രു ടൗ ​പ്ലെ​യി​ൻ പ​റ​ത്തി​ക്കൊ​ണ്ട് കമ്പ​നി ആ​രം​ഭം കു​റി​ച്ച​ത്.

തു​ട​ർ​ന്ന്, ദ ​ഫ​സ്റ്റ് ഹ​ണ്ട്ര​ഡ് എ​ന്ന മ​റ്റാ​രും ന​ൽ​കാ​ത്ത ഓ​ഫ​റി​ലൂ​ടെ 100 പേ​ർ​ക്ക് അ​വ​ർ ഇ​ഷ്‌​ട​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​ത്ത ഒ​രോ പ്ര​ത്യേ​ക പ്രോ​ഡ​ക്ടു​ക​ൾ സൗ​ജ​ന്യ​മാ​യി ഡെ​ലി​വ​റി ചെ​യ്തു. ക്രി​സ്മ​സ് വേ​ള​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ സ​ന്തോ​ഷം പ​ക​ർ​ന്നു.

റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ അ​റി​വും അ​നു​ഭ​വ പ​രി​ച​യ​വു​മു​ള്ള സം​രം​ഭ​ക​നും നി​ക്ഷേ​പ​ക​നു​മാ​യ ശ​ര​ത് ജോ​സാ​ണ് ഈ ​ക്വി​ക് ഡെ​ലി​വ​റി പ്ലാ​റ്റ്ഫോ​മി​ന്‍റെ സാ​ര​ഥി.

യു​കെ​യി​ലെ മ​ല​യാ​ളി, അ​റ​ബി​ക്, ബം​ഗ്ലാ​ദേ​ശി, ശ്രീ​ല​ങ്ക​ൻ, ദ​ക്ഷി​ണേ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ സ​മൂ​ഹ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ പ്ര​വാ​സി​ക​ളു​ടെ​യും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി, അ​വ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ പ്രോ​ഡ​ക്ടു​ക​ൾ ന​ൽ​കു​വാ​ൻ ആ​ധു​നി​ക ടെ​ക്നോ​ള​ജി​യു​ടെ പി​ൻ​ബ​ല​ത്തോ​ടെ രൂ​പ​ക​ല്പ​ന ചെ​യ്ത​താ​ണ് ക്വി​ക്സി.

യു​കെ​യി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ​തും തെ​ര​ഞ്ഞെ​ടു​ത്ത പ​ട്ട​ണ​ങ്ങ​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ് ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തു​മാ​യ ഈ ​ഇ​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ഗു​ണ​നി​ല​വാ​ര​മു​ള്ള മാം​സം, മീ​ൻ, ഫാ​ഷ​ൻ & ട്രെ​ൻ​ഡി ഫാ​ബ്രി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ ആ​ക്സ​സ​റി​സ്, ദി​നം​പ്ര​തി ആ​വ​ശ്യ​മാ​യ ഗ്രോ​സ​റി​ക​ൾ തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും അ​തി​വേ​ഗ​ത്തി​ൽ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കു​ന്നു.

ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യും അ​തി​വേ​ഗ സേ​വ​ന​വും ഒ​രു​മി​പ്പി​ച്ച് ക്വി​ക്സി യു​കെ​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഷോ​പ്പിം​ഗ് അ​നു​ഭ​വ​ത്തെ പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തും. കേ​ര​ള, സൗ​ത്ത് ഇ​ന്ത്യ​ൻ, നോ​ർ​ത്ത് ഇ​ന്ത്യ​ൻ, അ​റ​ബി​ക്, ബം​ഗ്ലാ​ദേ​ശി, ശ്രീ​ല​ങ്ക​ൻ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും യു​കെ​യി​ലെ മ​റ്റ് വി​വി​ധ സ​മൂ​ഹ​ങ്ങ​ളു​ടേ​യും ഭ​ക്ഷ​ണ അ​ഭി​രു​ചി​ക​ളെ​യും ജീ​വി​ത​രീ​തി​ക​ളെ​യും മ​ന​സി​ലാ​ക്കി ഒ​രു​ക്കി​യ​താ​ണ് ക്വി​ക്സി​യു​ടെ സമ്പൂർ​ണ ഉ​ത്പ​ന്ന​ശ്രേ​ണി.

ക്വി​ക്സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റും വ​ഴി​യും പ്ലേ ​സ്റ്റോ​ർ, ആ​പ് സ്റ്റോ​ർ എ​ന്നി​വ​യി​ൽ ല​ഭ്യ​മാ​യ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​റ്റ ക്ലി​ക്കി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്യാം. ഓ​ർ​ഡ​ർ ചെ​യ്ത ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ ഉ​പ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കും.

ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ​ക്കും ഉ​ത്പാ​ദ​ക​ർ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ സ്വ​ന്തം ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​വാ​നാ​യി ക്വി​ക്സി ശ​ക്ത​മാ​യ ഒ​രു പ്ലാ​റ്റ്ഫോം ഒ​രു​ക്കു​ന്നു. ലൊ​ജി​സ്റ്റി​ക്സ്, ഡെ​ലി​വ​റി, പ​ര​സ്യം, ഉ​പ​ഭോ​ക്ത്യ പി​ന്തു​ണ പോ​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാം ഒ​രി​ട​ത്ത് ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ സം​രം​ഭ​ക​രു​ടെ വ​ള​ർ​ച്ച​യ്ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് ക്വി​ക്സി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഷോ​പ്പിം​ഗ് അ​നു​ഭ​വം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും വി​ശ്വാ​സ​യോ​ഗ്യ​മാ​യ രീ​തി​യി​ലും ന​ൽ​കു​ക​യും ചെ​റു​സം​രം​ഭ​ങ്ങ​ൾ​ക്ക് വ​ള​ർ​ച്ച​യി​ലേ​യ്ക്ക് വാതി​ൽ തു​റ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ക്വി​ക്സി​യു​ട ദൗ​ത്യ​മെ​ന്ന് ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ശ​ര​ത് ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട്പ്ര​തി​ക​രി​ച്ചു.

Curiouscat ideas india pvt ltdഎ​ന്ന അ​ഡ്വ​ർ​ട്ടെ​സിം​ഗ് ഏ​ജ​ൻ​സി​യാ​ണ് Quikzii.comയു​ടെ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്ട്രാ​റ്റ​ജി​യും ക്രി​യേ​റ്റീ​വ് കോ​ണ്‍​സെ​പ്റ്റു​ക​ളും ക​ണ്ട​ന്‍റു​ക​ളും ത​യാ​റാ​ക്കു​ന്ന​ത്.

NRI

യു​കെ​യി​ലും ഓ​സ്ട്രി​യ​യി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച വി​ദേ​ശ​മ​ല​യാ​ളി​ക​ളു​ടെ മ്യൂ​സി​ക് ആ​ല്‍​ബം ശ്ര​ദ്ധ​നേ​ടു​ന്നു

വി​യ​ന്ന: യു​കെ​യു​ടെ​യും ഓ​സ്ട്രി​യ​യു​ടെ​യും മ​ണ്ണി​ല്‍ പി​റ​ന്ന മ​ല​യാ​ള മ്യൂ​സി​ക് ആ​ല്‍​ബം ത​രം​ഗ​മാ​കു​ന്നു. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ത​യാ​റാ​ക്കി​യ ഈ ​ആ​ല്‍​ബം, വി​ദേ​ശ​ത്ത് ജീ​വി​ക്കു​ന്ന ഏ​താ​നും മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ള്‍ അ​വ​രു​ടെ സു​ഹൃ​ത്ത് ദ​മ്പ​തി​ക​ളാ​യ മെ​ല്‍​വി​ന്‍ ടോ​മി​ക്കും ഫി​യോ​ണ​യ്ക്കും വി​വാ​ഹ​സ​മ്മാ​ന​മാ​യി ആ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇം​ഗ്ലീ​ഷ് ഗാ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കു​ന്ന ഇ&​ഡി മ്യൂ​സി​ക്‌​സി​ന്‍റെ ബാ​ന​റി​ല്‍ മ​ല​യാ​ളം - ഇം​ഗ്ലീ​ഷ് ശൈ​ലി​യി​ലു​ള്ള ആ​ദ്യ അ​വ​ത​ര​ണം കൂ​ടി​യാ​ണ് ഇ​ത്. ഓ​സ്ട്രി​യ​യി​ല്‍ നി​ന്നു​ള്ള ബി​ബി​ന്‍ കു​ടി​യി​രി​ക്ക​ല്‍, യു​കെ​യി​ലെ എ​റി​ക്ക് ജോ​സ​ഫ്, ഡാ​നി​ഷ് റോ​ഷ​ന്‍ എ​ന്നി​വ​ര്‍ ത​ന്നെ എ​ഴു​തി ചി​ട്ട​പ്പെ​ടു​ത്തി പാ​ടി​യ​താ​ണ് "Carried Away' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ആ​ല്‍​ബം.

വി​ഡി​യോ​ഗ്രാ​ഫി - അ​ശ്വി​ന്‍ ടോം, ​ഇ​ലി​യാ​സ് സ​യി​ദ്, എ​ഡി​റ്റിം​ഗ് - റോ​യ് വീ​ഡി​യോ എ​ഡി​റ്റ്സ്, മി​ക്സ് & മാ​സ്റ്റ​ര്‍ - Zsolt, ഇ​ന്‍​സ്ട്രു​മെ​ന്‍റ​ല്‍ - Zeteo, ആ​ല്‍​ബം യു​ട്യൂ​ബി​ലും സ്‌​പോ​ട്ടി​ഫൈ​യി​ലും ല​ഭ്യ​മാ​ണ്.

NRI

യു​ക്മ ശ്രേ​ഷ്ഠ മ​ല​യാ​ളി പു​ര​സ്കാ​ര​ദാ​നം 22ന് ​പ്രി​സ്റ്റ​ണി​ൽ

പ്രി​സ്റ്റ​ൺ: യൂ​ണി​യ​ൻ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (യു​ക്മ) ദേ​ശീ​യ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ലെ ഫാ​ഷ​ൻ രം​ഗ​ത്ത് ത​രം​ഗ​മാ​യി മാ​റി​യ മാ​ണി​ക്ക​ത്ത് ഇ​വ​ന്‍റ്സു​മാ​യി ചേ​ര്‍​ന്ന് നോ​ർ​ത്ത് വെ​സ്റ്റി​ലെ പ്രി​സ്റ്റ​ൺ പാ​ർ​ക്ക് ഹാ​ൾ ഹോ​ട്ട​ൽ ആ​ൻ​ഡ് സ്പാ​യി​ൽ വ​ച്ച് യു​ക്മ "ശ്രേ​ഷ്ഠ മ​ല​യാ​ളി 2025' പു​ര​സ്കാ​ര​ദാ​ന​വും - മാ​ണി​ക്ക​ത്ത് ഇ​വ​ന്‍റ്സ് ഫാ​ഷ​ൻ ഷോ ​ആ​ൻ​ഡ് സൗ​ന്ദ​ര്യ​മ​ത്സ​ര​വും ഈ ​മാ​സം 22ന് ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്നു.

മാ​ണി​ക്ക​ത്ത് ഇ​വ​ന്‍റ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന "മി​സ് & മി​സി​സ് മ​ല​യാ​ളി യു​കെ 2025' എ​ന്ന പ​രി​പാ​ടി​യ്ക്കൊ​പ്പ​മാ​വും യു​ക്മ​യു​ടെ അ​വാ​ർ​ഡ് ദാ​ന​വും മ​റ്റ് പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഒ​രു ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു നി​ല്‍​ക്കു​ന്ന സം​ഗീ​ത - നൃ​ത്ത ഇ​ന​ങ്ങ​ൾ​ക്കൊ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളും കോ​ർ​ത്തി​ണ​ക്കി ഒ​രൊ​റ്റ മ​ത്സ​ര​ത്തി​ന​പ്പു​റം മി​സി​സ് മ​ല​യാ​ളി യു​കെ, മി​സ് മ​ല​യാ​ളി യു​കെ, മി​സ് ടീ​ൻ മ​ല​യാ​ളി യു​കെ, ലി​റ്റി​ൽ മ​ല​യാ​ളി മ​ങ്ക ആ​ൻ​ഡ് ശ്രീ​മാ​ൻ, മ​ല​യാ​ളി ശ്രീ​മാ​ൻ യു​കെ എ​ന്നി​ങ്ങ​നെ നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്.

"മി​സ് ആ​ൻ​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ 2025' എ​ന്ന പ​രി​പാ​ടി​യു​ടെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലെ സെ​ലി​ബ്രി​റ്റി അ​തി​ഥി​ക​ളാ​യ പ്രേ​മും സ്വാ​സി​ക​യും പ​ങ്കെ​ടു​ക്കു​ക​യും ഫൈ​ന​ലി​സ്റ്റു​ക​ളു​മാ​യി വേ​ദി പ​ങ്കി​ടു​ക​യും ചെ​യ്യും. ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്താ​ണ് ഈ ​ഷോ സം​വി​ധാ​നം ചെ​യ്ത് ആ​ശ​യ​രൂ​പീ​ക​ര​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ത്ത വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള​ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യു​കെ​യി​ലു​ട​നീ​ള​മു​ള്ള ഏ​തൊ​രു മ​ല​യാ​ളി​ക്കും മ​ല​യാ​ളി അ​ഭി​മാ​ന​ത്തി​ന്‍റെ ഈ ​ഐ​ക്ക​ണി​ക് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഫാ​ഷ​ൻ, വി​നോ​ദം എ​ന്നി​വ നി​റ​ഞ്ഞ ഒ​രു മു​ഴു​വ​ൻ ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ൽ നൃ​ത്ത​സം​വി​ധാ​ന പ്ര​ക​ട​ന​ങ്ങ​ൾ, അ​തി​ശ​യി​പ്പി​ക്കു​ന്ന ഫാ​ഷ​ൻ ഷോ, ​സെ​ലി​ബ്രി​റ്റി​ക​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ൾ, പ്ര​ഫ​ഷ​ണ​ൽ പ്രൊ​ഡ​ക്ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07774966980. ഈ ​വ​ർ​ഷ​ത്തെ യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​ക​ളു​ടെ ക​ലാ​തി​ല​കം - ക​ലാ​പ്ര​തി​ഭ പ​ട്ട​ങ്ങ​ള്‍ ല​ഭി​ച്ച​വ​രെ​യും ആ​ദ​രി​ക്കും. ഇ​തോ​ടൊ​പ്പം യു​ക്മ കേ​ര​ളാ​പൂ​രം 2025 വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളി​ലെ ജേ​താ​ക്ക​ളേ​യും വേ​ദി​യി​ൽ ആ​ദ​രി​ക്കും. കൂ​ടാ​തെ യു​ക്മ​യു​ടെ മെ​ഗാ സ​മ്മാ​ന​പ​ദ്ധ​തി​യാ​യ "യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി - 2025' പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും അ​ന്നേ ദി​വ​സം ന​ട​ത്ത​പ്പെ​ടും.

യു​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ള്ള​തും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ, ജീ​വ​കാ​രു​ണ്യ - സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​തും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​വി​ധ സ​ഹാ​യ​ങ്ങ​ൾ ന​ല്‍​കി​യി​ട്ടു​ള്ള​തു​മാ​യ ഏ​താ​നും ചി​ല ആ​ളു​ക​ളെ കൂ​ടി ആ​ദ​രി​ക്കു​ന്ന​തി​നും യു​ക്മ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

യു​ക്മ​യു​ടെ അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, യു​ക്മ പ്ര​തി​നി​ധി​ക​ൾ, യു​ക്മ​യു​ടെ വി​വി​ധ പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ആ​ദ​രി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ബോ​ധ്യ​മു​ള്ള​വ​രു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ബ​യോ​ഡേ​റ്റ സ​ഹി​തം ന​ൽ​കാ​വു​ന്ന​താ​ണ്.

യു​ക്മ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സ​ബ് ക​മ്മി​റ്റി ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും. ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട​ത് സെ​ക്ര​ട്ട​റി​യു​ടെ ഇ-​മെ​യി​ലി​ലാ​ണ് ([email protected]). ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15 ന​വം​ബ​ർ 2025 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ.

കു​ര്യ​ൻ ജോ​ർ​ജ്

Business

ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി വ​​​​ർ​​​​ധി​​​​ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: യു​​​​കെ​​​​യുമാ​​​​യി സ​​​​മ​​​​ഗ്ര സാ​​​​ന്പ​​​​ത്തി​​​​ക വ്യാ​​​​പാ​​​​രക്കരാ​​​​ർ (സി​​​​ഇ​​​​ടി​​​​എ) ഒ​​​​പ്പു​​​​വ​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന വ്യ​​​​വ​​​​സാ​​​​യം ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷ. വി​​​​വി​​​​ധ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ മേ​​​​ലു​​​​ള്ള തീ​​​​രു​​​​വ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ യു​​​​കെ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം 70 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​തി​​​ലൂ​​​ടെ ഇ​​​​ന്ത്യ​​​​ക്ക് നി​​​​ല​​​​വി​​​​ൽ യു​​​​കെ​​​​യു​​​​മാ​​​​യി സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​രക്ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് പ്ര​​​​യോ​​​​ജ​​​​നം നേ​​​​ടു​​​​ന്ന വി​​​​യ​​​​റ്റ്നാം, സിം​​​​ഗ​​​​പ്പൂ​​ർ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി തു​​​​ല്യ​​​​നി​​​​ല​​​​യി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​നാ​​​​കും. ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ഒ​​​​രു വ​​​​ലി​​​​യ വി​​​​പ​​​​ണി​​വി​​​​ഹി​​​​തം പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​ർ​​​​ക്കു ക​​​​ഴി​​​​യു​​​​ക​​​​യും ചെ​​​​യ്യും.


ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം ബ്രി​​​​ട്ട​​​​നി​​​​ലേ​​​​ക്കു​​​​ള്ള 99 ശ​​​​ത​​​​മാ​​​​നം ഇ​​​​ന്ത്യ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കും തീ​​​​രു​​​​വ ഒ​​​​ഴി​​​​വാ​​​​ക്കും. സ​​​​മു​​​​ദ്ര​​​​മേ​​​​ഖ​​​​ല​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം, ഈ ​​​​ക​​​​രാ​​​​ർ വി​​​​വി​​​​ധ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി തീ​​​​രു​​​​വ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ടും. അ​​​​തു​​​​വ​​​​ഴി യു​​​​കെ വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​രു​​​​ടെ മ​​​​ത്സ​​​​ര​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും.


ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്ന് യു​​​​കെ​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​ധാ​​​​ന സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലു​​​​ള്ള വ​​​​നാ​​​​മി ചെ​​​​മ്മീ​​​​ൻ, ശീ​​​​തീ​​​​ക​​​​രി​​​​ച്ച ക​​​​ണ​​​​വ, ലോ​​​​ബ്സ്റ്റ​​​​റു​​​​ക​​​​ൾ, ശീ​​​​തീ​​​​ക​​​​രി​​​​ച്ച പോം​​​​ഫ്രെ​​​​റ്റ്, ബ്ലാ​​​​ക്ക് ടൈ​​​​ഗ​​​​ർ ചെ​​​​മ്മീ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് തീ​​​​രു​​​​വ ര​​​​ഹി​​​​ത​​​​മാ​​​​യ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കും.


ഇ​​​​ന്ത്യ-​​​​യു​​​​കെ സി​​​​ഇ​​​​ടി​​​​എ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്ന​​​​തോ​​​​ടെ എ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന മ​​​​ത്സ്യ​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കും തീ​​​​രു​​​​വ ര​​​​ഹി​​​​ത​​​​മാ​​​​കും. മു​​​​ന്പ് ഇ​​​​ത് 0% മു​​​​ത​​​​ൽ 21.5% വ​​​​രെ തീ​​​​രു​​​​വ​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.


മ​​​​ത്സ്യം, ക്ര​​​​സ്റ്റേ​​​​ഷ്യ​​​​നു​​​​ക​​​​ൾ, മൊ​​​​ള​​​​ാസ്കു​​​​ക​​​​ൾ, മ​​​​ത്സ്യ എ​​​​ണ്ണ​​​​ക​​​​ൾ, സ​​​​മു​​​​ദ്ര കൊ​​​​ഴു​​​​പ്പു​​​​ക​​​​ൾ, ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തോ സം​​​​ര​​​​ക്ഷി​​​​ച്ച​​​​തോ ആ​​​​യ സ​​​​മു​​​​ദ്ര​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ, മ​​​​ത്സ്യ ഭ​​​​ക്ഷ​​​​ണം, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. എ​​​​ന്നാ​​​​ൽ, എ​​​​ച്ച്എ​​​​സ് കോ​​​​ഡ് 1601 പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സോ​​​​സേ​​​​ജു​​​​ക​​​​ൾ പോ​​​​ലു​​​​ള്ള ഇ​​​​ന​​​​ങ്ങ​​​​ൾ മു​​​​ൻ​​​​ഗ​​​​ണ​​​​നാ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി.


2024-25 ൽ ​​​​ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി 7.38 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​റി​​​​ലെ​​​​ത്തി (60,523 കോ​​​​ടി രൂ​​​​പ), ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​നി​​​​ൽ​​നി​​​​ന്നു മാ​​​​ത്രം 4.88 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​ർ (വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 66 ശ​​​​ത​​​​മാ​​​​നം) ല​​​​ഭി​​​​ച്ചു. ഒ​​​​രു പ്ര​​​​ധാ​​​​ന വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​മാ​​​​യ യു​​​​കെ, 80 മി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​ർ ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ 104 മി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​ർ (879 കോ​​​​ടി രൂ​​​​പ) മൂ​​​​ല്യ​​​​മു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്തു.
ഇ​​​​തൊ​​​​ക്കെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും, യു​​​​കെ​​​​യു​​​​ടെ 5.4 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​റി​​​​ന്‍റെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ഇ​​​​റ​​​​ക്കു​​​​മ​​​​തി വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് 2.25 ശ​​​​ത​​​​മാ​​​​നം വി​​​​ഹി​​​​തം മാ​​​​ത്ര​​​​മേ ഉ​​​​ള്ളൂ.
ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​ക​​​​ദേ​​​​ശം 28 മി​​​​ല്യ​​​​ണ്‍ ആ​​​​ളു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​​​ഗ​​​​വും ആ​​​​ഗോ​​​​ള മ​​​​ത്സ്യോ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ എ​​​​ട്ടു ശ​​​​ത​​​​മാ​​​​ന​​​​വും മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​മേ​​​​ഖ​​​​ല​​​​യെ ആ​​​​ശ്ര​​​​യി​​​​ച്ചാ​​​​ണി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ഗോ​​​​ള മ​​​​ത്സ്യോ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.


2014-15 നും 2024-25 ​​​​നും ഇ​​​​ട​​​​യി​​​​ൽ, ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി അ​​​​ള​​​​വി​​​​ൽ 60 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 16.85 ല​​​​ക്ഷം മെ​​​​ട്രി​​​​ക് ട​​​​ണ്ണും മൂ​​​​ല്യം 88 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന് 62,408 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​യി.
യു​​​​കെ​​​​യു​​​​ടെ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ ക​​​​യ​​​​റ്റു​​​​മ​​​​തി മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ്, കേ​​​​ര​​​​ളം, മ​​​​ഹാ​​​​രാ​​​​ഷ്ട്ര, ത​​​​മി​​​​ഴ്നാ​​​​ട്, ഗു​​​​ജ​​​​റാ​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ തീ​​​​ര​​​​ദേ​​​​ശ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സി​​​​ഇ​​​​ടി​​​​എ​​​​യു​​​​ടെ ഗു​​​​ണ​​​​ഫ​​​​ലം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കും.

Latest News

Up